Peruvayal News

Peruvayal News

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ലോറികളുടെ കൂട്ട പാർക്കിംഗ്, താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരവാസികൾ ആശങ്കയിൽ


ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ലോറികളുടെ കൂട്ട പാർക്കിംഗ്, താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരവാസികൾ ആശങ്കയിൽ

താമരശ്ശേരി: ഇതര സംസ്ഥാനങ്ങളിൽ "കോവിഡ് 19" കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നും വരുന്ന ചരക്ക് ലോറികൾ താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് ദീർഘനേരം നിർത്തിയിടുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 ചരക്ക് വാഹന ങ്ങൾ മണിക്കൂറുകളും, ചില ലോറികൾ ദിവസങ്ങളോളവും ഇവിടെ നിർത്തിയിടുകയാണ്.പലരും പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നത് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലും, റോഡരികിലുമാണ്. സമീപത്തുള്ള കടകളിലും ഇവർ കയറി ഇറങ്ങുന്നു. ഇങ്ങനെ ഓരോ ദിവസവും നിരവധി ആളുകളുമായി ഇതസംസ്ഥാനത്ത് നിന്നും എത്തുന്നവർ സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.
GST നടപ്പിലായതോടെ ചെക്ക് പോസ്റ്റിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അതിനാൽ വിശാലമായ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യണ്, ഈ സൗകര്യമാണ് ചരക്കു വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്നത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയി ൽ ചരക്കു വാഹനങ്ങൾ കൂട്ടത്തോടെ ചെക്ക് പോസ്റ്റിന് സമീപം പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.ചെക്ക് പോസ്റ്റിന് സമീപത്തും, ചുറ്റുവട്ടത്തുമായി 200ൽ അധികം  കുടുംബങ്ങൾ താമസിക്കുന്നുണ്ട്, എല്ലാവരുടേയവും സുരക്ഷക്കായുളള മുൻകരുതൽ നടപടി കർശനമാക്കണമെന്നും ആവശ്യപ്പെട്ടു.

Don't Miss
© all rights reserved and made with by pkv24live