ഓൺലൈൻ പഠനത്തിന് അത്താണിയുടെ കൈത്താങ്ങ്
നരിക്കുനി:കോവിഡ് പ്രതിരോധ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾക്കാവശ്യമായ സൗകര്യങ്ങളില്ലാതെ അനിശ്ചിതത്തിലായ അടിവാരം ഭാഗത്ത് ഉൾ പ്രദേശങ്ങളിൽപ്പെട്ട കോളനിയിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായമെത്തിച്ച് നരിക്കുനി അത്താണി കൈത്താങ്ങായി മാറി.
നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന അത്താണിയുടെ വെൽഫെയർ കമ്മിറ്റിയും അത്താണി സ്റ്റുഡന്റസ് വിങ്ങും സംയുക്തമായാണ് കോളനിയിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നൽകിയത്.
ഏകദേശം മുപ്പത്ത് ഏക്കറിലധികം ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോളനിയിലെ പ്രൈമറി വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും അടിവാരം എ.എൽ.പി സ്‌കൂളിലാണ് പഠനം നടത്തുന്നത്.ഇവർക്ക് വേണ്ട നിലവിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ അപര്യാപ്തമാവുകയും പ്രതികൂല കാലാവസ്ഥയിലും കിലോമീറ്ററുളോളം താണ്ടി എത്തേണ്ടതിനാലും പലർക്കും കൃത്യമായി ക്ലാസ്സുകൾ ലഭ്യമാവാതിരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്‌കൂൾ അധ്യാപകരുടെ അഭ്യർത്ഥന മാനിച്ച് സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ അത്താണി ഈ ദൗത്യമേറ്റെടുക്കുകയും രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതിനും തീരുമാനിച്ചത്
അത്താണിയിൽ വെച്ച് നടന്ന ചടങ്ങിൽ അത്താണി ഭാരവാഹികൾ അധ്യാപകർക്ക് ടി.വി കൈമാറി.അത്താണി സെക്രട്ടറി ഖാദർ മാസ്റ്റർ വെൽഫെയർ കമ്മിറ്റയെ പ്രതിനിധീകരിച്ച് അഹമ്മദ് പൂക്കാട് ,മുഹമ്മദലി മാസ്റ്റർ, സ്റ്റുഡന്റസ് വിങ് ഭാരവാഹികളായ നാഫി മരക്കാർ, റാഷിഖ് റഹ്മാൻ,അടിവാരം,എ.എൽ.പി സ്‌കൂൾ അധ്യാപകരായ ഹാഫിസ് മാസ്റ്റർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.