Peruvayal News

Peruvayal News

കോവിഡ് ഡ്യൂട്ടി എടുത്തു കൊണ്ടിരിക്കെ, ദിവസ വേതന തൊഴിലാളികളെ പിരിച്ചു വിടുന്നത് മനുഷ്യത്വമില്ലായ്‌മ - കെ മുരളീധരൻ എം. പി.


കോവിഡ് ഡ്യൂട്ടി എടുത്തു കൊണ്ടിരിക്കെ, ദിവസ വേതന തൊഴിലാളികളെ പിരിച്ചു വിടുന്നത് മനുഷ്യത്വമില്ലായ്‌മ  - കെ മുരളീധരൻ എം. പി. 

മെഡിക്കൽ കോളേജിലെ ദിവസവേതന തൊഴിലാളികളെ കോവിഡ് മഹാമാരിക്കിടെ  ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് അങ്ങേയറ്റത്തെ വഞ്ചനയാണെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.
എച്ച് ഡി എസ് സ്റ്റാഫ് അസോസിയേഷൻ (ഐ. എൻ. ടി. യു. സി ) സംഘടിപ്പിച്ച പ്രതിഷേധ ധർണ കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായി
രുന്നു അദ്ദേഹം.
 ജീവൻ പണയപ്പെടുത്തി കോവിഡ് ഡ്യൂട്ടി ചെയ്ത ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിന് പകരം അപമാനിച്ചു ഇറക്കി വിടുന്നത് കൈയും കെട്ടി നോക്കി നിൽക്കില്ല. ഇവരിൽ ഭൂരിഭാഗവും മറ്റൊരു തൊഴിലെടുക്കാനാവാതെ പട്ടിണി മുന്നിൽ കണ്ട് പകച്ചു നിൽക്കുന്നവരാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഇവരെ ഇറക്കിവിടാൻ തിടുക്കപ്പെട്ട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരനിയമനം നടത്തുന്നത് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിക്കു വേണ്ടി പോസ്റ്റിട്ട സൈബർ പോരാളി സംഘത്തെ സി ഡിറ്റിൽ സ്ഥിരപ്പെടുത്തുന്നത് പോലെ മെഡിക്കൽ കോളേജിലും പാർട്ടി കേഡറുകളെ വളർത്താൻ സി പി എം കാരെ  തിരുകികയറ്റാനാണ് ഭരണം നഷ്ടപ്പെടുന്നതിനു മുൻപ് ഇത്തരത്തിൽ നിയമനം നടത്തുന്നത്. ഇപ്പോൾ പിരിച്ചു വിടപ്പെട്ട പലരും എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിലും അവരെ മറികടന്നു കൊണ്ട് ജൂനിയറായാവരെ നിയമിച്ചത് സ്വജനപക്ഷപാതം കാണിച്ച്  വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള ശ്രമമാണ്. ഇതിനെതിരെ ഏതറ്റം വരെയും പോരാടാൻ നേരത്തെ ഇത്തരത്തിലുള്ള സമരം നടത്തി വിജയിച്ച ചരിത്രമുള്ള ഈ സംഘടനക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 എച്ച് ഡി എസ്സ് സ്റ്റാഫ്
അസോസിയേഷൻ ഐ ൻ ടി യു സി ജില്ലാ പ്രസിഡണ്ട് ദിനേശ് പെരുമണ്ണ അദ്ധ്യക്ഷം
വഹിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ കെ പ്രവീൺ
കുമാർ, ഐ ൻ ടി യു സി
 ജില്ലാ പ്രസിഡണ്ട് കെ രാജീവ 
ൻ, ജില്ലാ സെക്രട്ടറി വിബീഷ്
കമ്മനക്കണ്ടി ,കെ സി പ്രവീൺ കുമാർ, കെ വി സു ബ്രമഹ്ണ്യൻ, പി ടി ജനാർദ്ദന
ൻ, അഡ്വ ആർ സച്ചിത്ത്, ശ്രീജേഷ് ചെലവൂർ, കെ സന്തോഷ് മെൻ, നിമിത കെ
തുടങ്ങിയവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live