ക്വാറൻറീൻ കാലാവധി കഴിഞ്ഞ് ഇറങ്ങുന്നവരുടെ സ്വേപ്പ് ടെസ്റ്റ് നടത്തണം: യൂത്ത് കോൺഗ്രസ്
ഒളവണ്ണ ഗ്രാമപഞ്ചായത് കണ്ടെയ്മെൻറ് സോണായി മാറാനുള്ള കാരണം ഹോം ക്വാറന്റീൻ ആയിരുന്ന ഹോട്ട് സ്പോട്ടിൽ നിന്ന് വന്നവർക്ക് ലക്ഷണങ്ങൾ കാണിച്ചിട്ടില്ല എന്ന കാരണത്താൽ കാലാവധി കഴിഞ്ഞ് ടെസ്റ്റ്കൾ നടത്താതെ പുറത്തിറങ്ങിയതാണ്.
ഇനിയും ഇതരത്തിൽ ഭരണകൂടങ്ങൾ നിസംഗത പുലർത്തിയാൽ കേരളം മുഴുവൻ ഈ അസുഖ വ്യാപനത്തിന് കാരണമാകും.
ഹോട്ട് സ്പോട്ടുകളിൽ നിന്ന് വരുന്നവരേ പഞ്ചായത്തിലെ ക്വാറന്റീനിൽ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയും. ക്വാറൻറ്റിൻ പിരിഡ് പൂർത്തിയാക്കിയ മുഴുവൻ പേരേയും സ്വേപ്പ് ടെസ്റ്റ് നടത്തി [ സ്രവം എടുത്ത് വൈറോളജി ലാബിൽ പരിശോധിക്കുന്നത് ] റിസൽട്ട് നെഗറ്റിവ് ആയശേഷം മാത്രമേ അവരുടെ കാലാവധി കഴിഞ്ഞതായി പ്രഖ്യാപിക്കാൻ പാടുള്ളൂ.
ഇത്തരത്തിൽ പഞ്ചായത്ത് ഭരണകൂടം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് ഒളവണ്ണയിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നില്ല എന്ന് യുത്ത് കോൺഗ്രസ്സ് ആരോപിക്കുന്നു.
പഞ്ചായത്ത് ഭരണകൂടം ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ച് ജനങ്ങളുടെ ആശങ്ക ദുരികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരികണമെന്നും നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു..