ഇന്ധന വില വർധന, കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു -വെൽഫെയർ പാർട്ടി
കുന്നമംഗലം : ഇന്ധന ചാർജ് വർധിപ്പിച്ച കേന്ദ്ര സർക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്. വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദുരിത കാലത്ത് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളായടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എസ്.പി. മധുസൂദനൻ നായർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ.ദാനിഷ്, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ, പി.കെ. ബിന്ദു, പി.എം. ശരീഫുദ്ധീൻ, ഇ. അമീൻ, തൗഹീദ അൻവർ, ഇ.പി. ഉമർ, പി.പി. നിസാർ, എം.സി. മജീദ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സലീം മേലേടത്ത് സ്വാഗതവും ട്രഷറർ ഇൻസാഫ് പതിമംഗലം നന്ദിയും പറഞ്ഞു.