വനം ജാഗ്രതാ സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധര്‍ണ്ണ നടത്തി.
കട്ടിപ്പാറ: പഞ്ചായത്ത് തല ഫോറസ്റ്റ് ജാഗ്രത സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് കട്ടിപ്പാറ പഞ്ചായത്ത് സംയുക്ത കര്‍ഷക കൂട്ടായ്മ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുമ്പില്‍ ധര്‍ണ്ണ നടത്തി. കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കാത്ത വനം വകുപ്പിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക, കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാനുള്ള ലൈസന്‍സോടുകൂടിയ തോക്കുകള്‍ ഓരോ വാര്‍ഡിലും നല്‍കണമെന്നും ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ കൃഷിചെയ്ത് വരുന്ന കപ്പ, വാഴ, ചേന തുടങ്ങിയ ഇടവിളകള്‍ കൃഷി ആരംഭിച്ചപ്പോള്‍ തന്നെ നശിപ്പിച്ചു തുടങ്ങിയിരുന്നു. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തയ്യാറാക്കിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് സമര്‍പ്പിച്ചു. രാജു ജോണ്‍ തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.ആര്‍. രാജന്‍, ഷാന്‍ കട്ടിപ്പാറ, കെ.വി.സെബാസ്റ്റ്യന്‍, വി.ജെ.ഇമ്മാനുവല്‍, ടി.പി.കേളപ്പന്‍, സലീം പുല്ലടി, കരീം പുതുപ്പാടി, സെബാസ്റ്റ്യന്‍ ഏറത്ത്, ബെന്നി വളവനാനിക്കല്‍ എന്നീ കര്‍ഷക സംഘടന പ്രതിനിധികള്‍ സംസാരിച്ചു.