Peruvayal News

Peruvayal News

തിങ്കളാഴ്ച റേഷൻ വ്യാപാരികൾ സമരത്തിലേക്ക്.


തിങ്കളാഴ്ച റേഷൻ വ്യാപാരികൾ സമരത്തിലേക്ക്.


ഇന്നലെയും സർവ്വർ തകരാൻ മൂലവും നെറ്റ് വർക്കിന്റെ അഭാവം കൊണ്ടും കേരളത്തിൽ മിക്ക സ്ഥലങ്ങളിലും പതിനൊന്ന് മണിക്ക് ശേഷം റേഷൻ വിതരണം തടസ്സപെട്ടു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം 95% റേഷൻ കടകളും അടച്ചിട്ടും പ്രതിഷേധം രേഖപെടുത്തിയതാണ്.

ഇരുപത്തിരണ്ടാം തിയ്യതി തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ട സമരത്തിന് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിക്കുകയാണ്.ജില്ലാ, താലൂക്ക് സപ്ലൈ ആ ഫീസുകൾക്ക് മുൻമ്പിൽ കോവീട് പാക്ഷാതലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ധേഷങ്ങൾ പാലിച്ചുകൊണ്ട് സമരം  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഇലട്രോണിക്ക് പോയിന്റ് ഓഫ് സെയിൽ (ഇ.പോസ്) കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കണം. സ്റ്റോക്കിലെ വേരിയേഷൻ ഒഴിവാക്കണം.ഈ പോസ് ഓപ്ഷനിലൂടെ മൊബയിൽ നമ്പർ കടയിൽ വെച്ചും മറ്റു ഓൺലൈൻ സെന്റർ വഴിയും ചേർത്തു നൽകിയതുവഴി പ്രസ്തുത മാസം റേഷൻ ഒ ടി.പി.  നൽകാൻ കഴിഞ്ഞെങ്കിലും തുടർന്നു വരുന്ന മാസങ്ങളിൽ ഒ.ടി.പി. ലഭിക്കാതെ ഉപഭോക്തൾ വലയുന്നത് ഒഴിവാക്കണമെന്നും നെറ്റ് വർക്ക് ഇല്ലാത്ത മേഖലയിൽ അത് ലഭിക്കുന്നതിന്ന് ആവശ്യമായ നടപടി ഉണ്ടാവുകയും വേണം.

വാതിൽപടിയിൽ തൂക്കം ബോധ്യപെടുത്തി നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതാണ്.ഇത് ഫലപ്രധമായി നടത്തുന്നതിന്ന് ഭക്ഷ്യവകുപ്പ് ഒരു നടപടി സ്വീകരിച്ചിട്ടില്ല. ഇത് അട്ടിമറിക്കുന്നതിന് ഒരു വിഭാഗം സപ്ലൈക്കോജീവനക്കാരും കരാറുകാരും ലോറി തൊഴിലാളികളും തടസ്സമായി നിൽക്കുന്നു.ഇത്കൊണ്ട് ഭക്ഷ്യധാന്യങ്ങൾ തുക്കത്തിൽ കുറവ് ഉണ്ടാക്കുന്നു.പിന്നീട് ഭക്ഷ്യവകുപ്പ് കട പരിശോധനയിൽ സ്റ്റോക്കിൽ വൻകുറവുകളായി കണ്ടു വ്യാപാരികൾ കുറ്റക്കാരായി മാറ്റുന്ന പ്രവണ അവസാനിപ്പിക്കണം.

സർക്കാർ വിവിധ ഘട്ടങ്ങളിലായി നൽകിയ സൗജന്യ റേഷൻ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ വിലയും കമ്മീഷനും ലഭിക്കുന്നതിന്ന് നടപടി സ്വീകരിക്കണം.

വ്യപാരികളുടെ കമ്മീഷൻ എന്നത് വേതനമാക്കി മാറ്റുകയും കാലോചിതമായി പരിഷ്ക്കരിക്കുകയും കടയിലെ സെയിൽസുന്മാൻമാർക്ക് അംഗീകാരവും തൊഴിലുറപ്പുകാർക്ക് ലഭിക്കുന്ന വേതനമെങ്കിലും നൽകുകയും വേണം. കട വാടക.മാവേലി സ്റ്റോറിന്റെ മാനദണ്ഡത്തിൽ അനുവധിക്കുകയും ചെയ്യുക.

ക്ഷേമനിധിയിൽ വ്യാപാരികളുടെയും സെയിൽസുന്മാൻമാർക്കും പങ്കാളിത്വം നൽകുകയും സർക്കാർ വിഹിതം ഉറപ്പ് വരുത്തി. ക്ഷേമ പ്രവർത്തനങ്ങളും പെൻഷനും കാലോചിത മാറ്റം വരുത്തുക. വ്യാപാരികളുടെ ആരോഗ്യ ഇൻഷൂറൻസ് എവിടെയും എത്താതെ കടലാസിൽ തന്നെ നിൽക്കുന്നു.ഇത് ഉടൻ നടപ്പിലാക്കുവാൻ വേണ്ട നടപടി സ്വീകരിക്കുക.

സംസ്ഥാനത്ത് സസ്പെന്റ് ചെയ്യപെട്ട കടകൾക്കെതിരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസിക്കോ, അവർക്ക് ആവശ്യമില്ലാത്തത് പ്രസ്തുത കടയിലേ സെയിൽസുന്മാൻമാർക്കോ സർക്കാർ ഓഡിനൻസ് മുഖേനെ നൽകുക.

കോവീട് ലോക്ക്ഡോൺ കാലയളവിൽ ഒരു സഹായവും ലഭിക്കാത്ത റേഷൻ വ്യാപാരികൾക്ക് അർഹമായ ധനസഹായം നൽകുക. കോവീട് ബാധിച്ചവ്യാപാരിക്കും.കോറന്റെയിൽ പ്രവേശിച്ച വ്യാപാരികൾക്കും ഒരു മാസത്തെ കമ്മീഷൻ സൗജന്യമായി മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിതിയിൽ നിന്ന് നൽകുക.

കെ.ആർ.ഒ പരിഷ്ക്കണ കമ്മറ്റിയിൽ വ്യാപാരികളുടെ പ്രതിനിധിയെ ഉൾപെടുത്തുകയും വ്യാപാരി പ്രതിനിധികളും മായി നടത്തിയ ചർച്ചയിൽ തീരുമാനമായ കാര്യങ്ങൾ പരിഗണിക്കുകയും ചെയ്യുക. 

സംസ്ഥാനത്ത് ഏകീകരിച്ച വിതരണരീതി നടപ്പിലാക്കാൻ പരിശ്രമിക്കുക. ഇതു വഴിപോർട്ടബിലിറ്റി നിരുത്സാഹപെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് തിങ്ക ഈഴ്ച നടത്താൻ പോകുന്ന സമരമെന്ന് സംയുക്ത സമരസമി നേതാക്കളായ അഡ്വ: ജോണി നെല്ലൂർ, കാടാമ്പുഴ മുസ്സ, ടി.മുഹമ്മദാലി, ഇ.അബൂബക്കർ ഹാജി, അഡ്വ: സുരേന്ദ്രൻ, സി.മോഹനൻ പിള്ള ,തുടങ്ങിയ നേതാക്കൾ അറീയിച്ചു.

Don't Miss
© all rights reserved and made with by pkv24live