കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ സ്കൂൾ പഠന പദ്ധതിയായ ഫസ്റ്റ് ബെല്ലിൽ സൗകര്യങ്ങളില്ലാത്തതിനാൽ പുറത്ത് നിൽക്കേണ്ടി വന്ന നിരവധി വിദ്യാർത്ഥികൾ ഉണ്ട്. ഇത്തരം വിദ്യാർത്ഥികൾക്കായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്കന്റ് ബെൽ എന്ന പേരിൽ ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. മാവൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ വിവിധ സ്ഥലങ്ങളിൽ ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. മാവൂർ ടൗണിലെ ലൈബ്രറിയിൽ ഒരുക്കുന്ന പഠന കേന്ദ്രത്തിലേക്ക് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ടി വി നൽകി. റിയാദ് കെ എം സി സി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് മൻസൂർ ചൂലാംവയൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് ടീച്ചർക്ക് ടി വി കൈമാറി.യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, വൈസ് പ്രസിഡന്റ് നൗഷാദ് പുത്തൂർമഠം, യു എ ഗഫൂർ, എൻ എ അസീസ്, മുനീർ മാവൂർ, സുഹൈൽ കല്പള്ളി സംബന്ധിച്ചു.റിയാദിലെ നർഷവായ സ്ഥാപനവും കുന്ദമംഗലം നിയോജക മണ്ഡലം റിയാദ് കെ എം സി സി യുമാണ് സ്പോൺസർ ചെയ്തത്