കർഷകരെ വേട്ടയാടരുത്. കേരള കോൺഗ്രസ് (എം)
താമരശ്ശേരി, വന്യമൃഗങ്ങളുടെ മരണത്തിന്റെ പേരിൽ കർഷകരെ വേട്ടയാടുന്ന വനം വകുപ്പിന്റെ ക്രൂരത അവസാനിപ്പിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കർഷകന്റെ കൃഷിയിടങ്ങൾ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ ഗവൺമെന്റുകൾക്ക് കടമയുണ്ടെന്നും കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അഭിപ്രായപെട്ടു. കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി വനം വകുപ്പ് ഓഫിസുകൾക്ക് മുമ്പിൽ നടത്തിയ ധർണ്ണയുടെ കോഴിക്കോട് ജില്ലാ തല പരിപാടിതാമരശ്ശേരി റെയിഞ്ച് ഓഫിസിന് മുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക. , കാട്ടുപന്നിയെ ക്ഷുദ്ര ജീവികളുടെ ലിസ്റ്റൽ പെടുത്തുക. വന്യമൃഗങ്ങളെ പ്രതിരോധിക്കുവാൻ കർഷകർക്ക് തോക്ക് ലൈസൻസ് നൽകുക, കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നവർക്ക് പാരിതോഷികങ്ങൾ നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്. അഡ്വ: നിഷാന്ത് ജോസ് അദ്ധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ നൗഷാദ് ചെമ്പറ, ജോജോ വർഗ്ഗീസ്, കാദർ ഹാജി. കോരങ്ങാട്, റഫീക് ഏകരൂർ എന്നിവർ പ്രസംഗിച്ചു.