പഠനാവസരം ഒരുക്കി വിദ്യാദായനി വായനശാല..
കുന്ദമംഗലം:പ്രദേശത്തെ കുട്ടികൾക്ക് ഓണ്ലൈൻ പഠനം ഉറപ്പുവരുത്താൻ പൈങ്ങോട്ടുപുറം വിദ്യാദായനി വായനശാല സൗകര്യം ഒരുക്കുന്നു.ക്ലാസ് ഔപചാരിക ഉൽഘാടനം കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി.കോയ ഉൽഘാടനം ചെയ്തു.BRC ഓഫീസർ ശിവദാസൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.വായനശാല പ്രസിഡന്റ് പി.ബാലൻ നായർ ,ലൈബ്രറി കൗണ്സിൽ താലൂക് സമിതി അംഗം ജിജിത്ത് പൈങ്ങോട്ടുപുറം,മുൻ വാർഡ് മെമ്പർ ഈ.എം സുബൈദ എന്നിവർ ആശംസകൾ നേർന്നു.വായനശാല സെക്രെട്ടറി ഇടമച്ചിൽ ബാലകൃഷ്ണൻ സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.