വൈദ്യുതി ബിൽ വർധനവിനെതിരെ
വെട്ടം തെളിയിക്കൽ സമരം നടത്തി.
മടവൂർ : കോവിഡ് സമയത്ത് ജനങ്ങൾക്ക് ഇരട്ടി നിരക്കിൽ വന്ന വൈദ്യുതി ബിൽ വർധനവിൽ പ്രതിഷേധിച്ചു മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം തെളിയിക്കൽ സമരം നടത്തി. മടവൂരിൽ നടന്ന പ്രതിഷേധത്തിന് വെട്ടം തെളിയിച്ചു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ കാസിം കുന്നത്ത്, ഭാരവാഹികൾ ആയ അൻവർ ചക്കാലക്കൽ, അനീസ് മടവൂർ , അഡ്വ.അബ്ദുറഹിമാൻ, ഷാഫി ആരാമ്പ്രം, എം. എസ്.എഫ് ഭാരവാഹികൾ ആയ സക്കീർ. ടി, റിയാസ് പുതുക്കുടി, ഷബീറലി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ നന്ദി യും പറഞ്ഞു. റീഡിങ് സമയം കൂടിയത് കാരണം അധിക യൂണിറ്റ് വരികയും സാധാ ഉപഭോഗ യൂണിറ്റിൽ നിന്നും മാറുന്ന നിലക്ക് യൂണിറ്റ് നിരക്കിൽ വരുന്ന വർദ്ധനവ് വെച്ച് വന്ന വൈദ്യുതി ബിൽ സാധാരണ ജനങ്ങൾ ക്ക് താങ്ങാവുന്നതിലപ്പുറമാണ്. രണ്ടു മാസത്തോളം അടച്ചിട്ടിരിക്കുന്ന കടകൾ ക്ക് വന്ന ബില്ലും ഉപയോഗിക്കുന്ന കാലത്തേക്കാളും ഇരട്ടി നിരക്കിലാണ് അവർക്ക് ലഭിച്ചത്. ജനങ്ങൾ ക്ക് ഇളവ് നൽകേണ്ട ഈ സമയത്തുണ്ടായ വർധനവിൽ പ്രതിഷേധം ശക്തമാണ്. അടിയന്തിരമായി സർക്കാർ ഇടപെട്ട് ജനങ്ങൾ ക്ക് ആശ്വാസനടപടി എടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.