സിപിഎം ആക്രമണത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
കുറ്റിക്കാട്ടൂർ : ഊട്ടേരിയിൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സി പി എം - എസ് എഫ് ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്ട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, വൈസ് പ്രസിഡൻ്റ് അനീസ് മുണ്ടോട്ട്, റഫീഖ് കുറ്റിക്കാട്ടൂർ, അസീസ് വെണ്ണ്യകുഴി എന്നിവർ നേതൃത്വം നൽകി.