ക്വോറന്റൈൻ കേന്ദ്രം പഞ്ചായത്ത് അടച്ചു പൂട്ടി. കൂടരഞ്ഞിയിൽ എൽ.ഡി.ഫ് ധർണ്ണ:
കൂടരഞ്ഞിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വേറന്റൈൻ സെൻറർ മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് LDF പഞ്ചായത്തോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. പഞ്ചായത്തോഫീസ് പരിസരസരത്തുള്ള കെട്ടിടത്തിൽ 9 മുറികളിലായിരുന്നു നേരത്തെ കോവിഡ് സെന്ററായി പ്രവർത്തിച്ചിരുന്നത്. ബിൽഡിംഗ് റിപ്പയറിംഗ് കാരണം കാരണം പറഞ്ഞാണ് സെന്റർ പൂട്ടിയത്. എന്നാൽ നാളിതുവരെ ബദൽ സംവിധാനം പഞ്ചായത്തൊരുക്കിയില്ല. ഇതു മൂലം കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തു നിന്ന് വന്നവരുൾപ്പെടെയുള്ള പാവപ്പെട്ടവർക്ക് പെരുമ്പൂള സി.പി.എം ഓഫീസും കാരശ്ശേരി പഞ്ചായത്ത് കോവിഡ് സെന്റർ എന്നിവിടങ്ങളിൽ ആശ്രയിക്കേണ്ടി വന്നു.
അടിയന്തിരമായി സർവകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രമം നടത്തണമെന്ന് LDF പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ധർണ്ണ LJD ദേശീയ സമിതിയംഗം PM തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു., കെ.എം.അബ്ദുറഹ്മാൻ, ജലീൽ ഇ.ജെ., കെ.എം അബ്ദുറഹിമാൻ, ലിന്റൊ ജോസഫ്, ദിലീപ്കുമാർ, ജോസഫ് കെ.ജെ., ജിജി കട്ടക്കയം സംസാരിച്ചു.