ഫസ്റ്റ് ബെല്ലിൽ ക്ലാസ്സിൽ കയറാത്തവർക്കായി സെക്കന്റ് ബെൽ അടിച്ചു യൂത്ത് ലീഗ്
മാവൂർ :വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ പഠനപദ്ധതിയിൽ ടി വിയോ സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിന്റെ പേരിൽ നിരവധി വിദ്യാർഥികൾ ഫസ്റ്റ് ബെല്ലിലൂടെ ക്ലാസ്സ് ലഭിക്കാതെ പുറത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇത്തരം കുട്ടികൾക്ക് പഠനസംവിധാനം ഒരുക്കാൻ കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്കരിച്ച പദ്ധതിയാണ് സെക്കന്റ് ബെൽ.
ഒളവണ്ണ മാത്തറയിൽ പഠന കേന്ദ്രം ഒരുക്കി തുടക്കം കുറിച്ച പദ്ധതിയിലൂടെ നിരവധി സ്ഥലങ്ങളിൽ പഠന കേന്ദ്രങ്ങൾ യൂത്ത് ലീഗ് ഒരുക്കിയിട്ടുണ്ട്. ഊർക്കടവ് മദ്രസ്സയിൽ ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രത്തിന്റെ സ്വിച് ഓൺ കർമ്മം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ് നിർവ്വഹിച്ചു. കെ ലത്തീഫ് മാസ്റ്റർ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ മുനീർ ഊർക്കടവ്, അബ്ദുൽ ഗഫൂർ, സലാം അരീക്കുഴിയിൽ സംബന്ധിച്ചു.
പഠനകേന്ദ്രത്തിൽ ആവശ്യമായ സംവിധാനം സ്പോൺസർ ചെയ്തത് നെസ്‌ട്രോൺ ബിസിനസ് ഗ്രൂപ്പ് ആണ്