പ്രവാസികളെ കൊലക്ക് കൊടുക്കരുത് - വെൽഫെയർ പാർട്ടി
,കുന്നമംഗലം : പ്രവാസികളുടെ മടക്കയാത്രക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ തീരുമാനം പിൻവലിക്കുക എന്നാവശ്യപ്പെട്ട്കൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ കുന്നമംഗലത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂറോപ്പിലെ പ്രവാസികളോട് അനുഭാവം കാട്ടിയ കേരള സർക്കാർ ഗൾഫ് പ്രവാസികളോട് കാണിക്കുന്നത് അനീതയാണെന്നും, പ്രവാസികൾക്ക് ജന്മനാട് വിലക്കുന്ന സർക്കാർ തീരുമാനം കേരളത്തിന് അപമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ, എൻ.കെ. മൻസൂർ, പി.പി. മജീദ് തുടങ്ങിയവർ സംസാരിച്ചു.