Peruvayal News

Peruvayal News

ഭരണകര്‍ത്താക്കള്‍ക്ക് ആരോടാണ് ബാധ്യതയെന്ന് വ്യക്തമാക്കണം: നജീബ് കാന്തപുരം



ഭരണകര്‍ത്താക്കള്‍ക്ക് ആരോടാണ് ബാധ്യതയെന്ന് വ്യക്തമാക്കണം:  നജീബ് കാന്തപുരം

കുന്ദമംഗലം. കോറോണ ദുരിതത്തിനിടയിലും ഇന്ധന വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ പ്രയാസപ്പെടുത്തുന്ന  ഭരണകര്‍ത്താക്കള്‍ക്ക് ആരോടാണ് ബാധ്യതയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം പറഞ്ഞു. കൊറോണക്കിടയിലും ഇന്ധന വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര കേരള ഭരണാധികാരികള്‍ക്കെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച തള്ള് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ ജനങ്ങള്‍ അടിസ്ഥാന ജീവിത സാഹചര്യം പോലും ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് കേരള സര്‍ക്കാരും ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്ന തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. മനുഷ്യത്വമില്ലാത്ത ഇടപെടെലുകളാണ് ഇരു സര്‍ക്കാരുകളും നടത്തുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. വൈദ്യൂതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ നിയോജക മണ്ഡലത്തിലെ അഞ്ച് കെ എസ് ഇ ബി ഓഫീസുകള്‍ക്ക് മുന്നില്‍ ജൂണ്‍ 2 ന് നിയോജക മണ്ഡലം കമ്മറ്റി റാന്തല്‍ സമരം നടത്തിയിരുന്നു. ഇന്ന് ചൊവ്വ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും ശാഖകളിലും ഇന്ധന വില വര്‍ദ്ധനവിനെതിരെ തള്ള് സമരം സംഘടിപ്പിക്കും. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ എം എ റഷീദ്, എ കെ ഷൗക്കത്തലി, എം എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് എ പി അബ്ദു സമദ്, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ എം ബാബുമോന്‍, ഒ സലീം എന്നിവര്‍ സംസാരിച്ചു. ഐ സല്‍മാന്‍, നൗഷാദ് സി, സലീം എം പി, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ്, എന്‍ എം യൂസഫ്, കെ കെ ഷമീല്‍, നിസാര്‍ പെരുമണ്ണ, റിയാസ് പുത്തൂര്‍മഠം എന്നിവര്‍ നേതൃത്വം നല്‍കി

Don't Miss
© all rights reserved and made with by pkv24live