Peruvayal News

Peruvayal News

കെ.എം.സി.ടി (KMCT) മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ചാത്തമംഗലം ഗ്രാമപഞ്ചായത്തും സ്വാന്ത്വനം ചികിത്സപദ്ധതി കരാറിൽ ഒപ്പ് വെച്ചു


കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ചാത്തമംഗലം ഗ്രാമപഞ്ചായത്തും സ്വാന്ത്വനം ചികിത്സപദ്ധതി കരാറിൽ ഒപ്പ് വെച്ചു
മുക്കം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ  കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ചാത്തമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സ്വാന്ത്വനം ചികിത്സപദ്ധതിക്ക് ധാരണയായി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളെലെയും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടത്തുവാൻ ഉദ്ദേശിക്കുന്നത്. എല്ലാ  വാർഡുകളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കാർഡിൽ അർഹരാവുന്നവരുടെ മാനദണ്ഡം അതാത് വാർഡ് മെമ്പർമാരുടെ സാക്ഷ്യപത്രവും,റേഷൻ കാർഡിന്റെ കോപ്പിയും നിർബന്ധമാണ്. 
ചികിത്സ പദ്ധതിയുടെ പ്രത്യേകതകൾ
സ്വാന്തനം ചികിത്സ സഹായ പദ്ധതി കാർഡിലൂടെ ഒരു വർഷത്തേക്ക് (2020 ജൂലൈ 1 മുതൽ 2021  ജൂൺ 31 വരെ) ജനറൽ മെഡിസിൻ, ശിശു രോഗം, ഗൈനെക്കോളജി ,അസ്ഥി രോഗം,നെഞ്ച് രോഗം, നേത്ര രോഗം, ഇ.എൻ.ടി, മനോരോഗം എന്നി വിഭാഗത്തിൽ റെജിസ്ട്രേഷൻ ഫീസ്  സൗജന്യമായിരിക്കും കൂടാതെ

■സർജറി■ഫിസിയോതെറാപ്പി ■ലാബ്           ■എക്സ്റേ■പ്രോസീജർ■പേ വാർഡ് 

■അൾട്രാ സൗണ്ട് സ്കാനിങ് ■സി.ടി സ്കാൻ■ഇ.സി.ജി■എം.ആർ.ഐ 
         
മേൽ പറഞ്ഞ എല്ലാ വിഭാഗത്തിലും സാമ്പത്തിക ഇളവ് ലഭ്യമാണ്.

സ്വാന്തനം കാർഡിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ-30-2020 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
അബിൻ. 9495624548

Don't Miss
© all rights reserved and made with by pkv24live