വ്യാപാരികൾ ഓമശ്ശേരി KSEB ഓഫീസിന് മുമ്പിൽ പ്രധിഷേധ ധർണ സംഘടിപ്പിച്ചു
ഓമശ്ശേരി :കോവിഡ് കാലത്തെ വൈദ്യുതി മീറ്റർ റീഡിങ് അപാകത ഉടൻ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി KSEB ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രധിഷേധത്തിന്റെ ഭാഗമായി ഓമശ്ശേരി KSEB സെക്ഷൻ ഓഫിസിന്റെ മുന്നിൽ ധർണ സംഘടിപ്പിച്ചു .
വൈദ്യുതി ബോർഡിന്റെ അശാസ്ത്രീയ ബില്ലിംഗ് നിർത്തലാക്കുക,
ഗാർഹിക ഉപഭോക്താക്കൾക്ക് അനുവദിച്ച ആനുകൂല്യങ്ങൾ വ്യാപാരികൾക്കും അനുവദിക്കുക,
പൊതുജനത്തെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലുകൾ പിൻവലിക്കുക,
വ്യാപാരികളുടെ താരിഫ് ചാർജ് കുറയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രധിഷേധം.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് AK കാദിരി ഹാജി സമരത്തിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി AK അബ്ദുല്ല ഉത്‌ഘാടനം ചെയ്തു.
ലത്തീഫ് ഓമശ്ശേരി, ശ്രീനിവാസൻ ആലിന്തറ, സത്താർ പുറായിൽ, മുഹമ്മദ് മുസ്ലിയാർ വെളിമണ്ണ മുഹമ്മദലി ഓമശ്ശേരി തുടങ്ങിയവർ സമരത്തെ അഭിസംബോധനം ചെയ്തു.
യോഗത്തിൽ MP അഷ്റഫ് സ്വാഗതവും VV ഹുസൈൻ നന്ദിയും പറഞ്ഞു ...