KSTM (കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ) ഹൃദയാക്ഷരം 2020 പഠന കിറ്റ് ജില്ലാ വിതരണോദ്ഘാടനം
കോഴിക്കോട്:
കേരള സ്കൂൾ ടീച്ചേർസ് മൂവ് മെന്റ് സംസ്ഥാന തലത്തിൽ നടത്തുന്ന അധ്യാപനം കരുതലാണ്,
ഹൃദയാക്ഷരം 2020പഠനകിറ്റിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നൂഹ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ മിനി പൊൻപറ അധ്യക്ഷത വഹിച്ചു.
കവിയും സാംസ്കാരിക പ്രവർത്തകനുമായ ജി .രവി മുഖ്യ പ്രഭാഷണം നടത്തി.സ്കൂളിനെ പരിചയപ്പെടുത്തി കൊണ്ട് പ്രധാനധ്യാപിക ശാന്തകുനിയിൽ സംസാരിച്ചു.കിറ്റ് ഏറ്റുവാങ്ങി പി.ടി.എ.പ്രസിഡണ്ട് കെ.രാഹുലൻ സംസാരിച്ചു.
KSTMപേരാമ്പ്ര ഉപജില്ല പ്രസിഡണ്ട് എൻ.പി.എ.കബീർ, പദ്ധതി ജനറൽ കൺവീനർ അബ്ദുൽ ബാരി ആശംസകളർപ്പിച്ചു.
KSTM ജില്ലാ സെക്രട്ടറി V.P.അഷ്റഫ് മാസ്റ്റർ സ്വാഗതവും സബ് ജില്ലാ ട്രഷറർ ഇ.പി.ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.