SKSSF എൻ.ഐ.ടി മേഖല വിഖായ റെസ്ക്യു ഫോഴ്സ് അണു നശീകരണ പദ്ധതിക്ക് തുടക്കമായി
കട്ടാങ്ങൽ:എൻ ഐ.ടി മേഖലയിൽ വിഖായ റെസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ അണു നശീകരണ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ മേഖല തല ഉദ്ഘാ ട നം പാഴൂർ യൂണിറ്റിലെ മുന്നൂര് അൻസ്വാറുൽ ഇസ് ലാം മദ്റസയിൽ എസ് കെ എസ് എസ്.എഫ് കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി അലി അക്ബർമുക്കം നിർവ്വഹിച്ചു.ചടങ്ങിൽ മേഖലാ പ്രസിഡന്റ് ശാഫി ഫൈസി പുവ്വാട്ട് പറമ്പ്, ജനറൽസിക്രട്ടറി ഇസ്സുദ്ദീൻ പാഴൂർ, അസീസ് പുള്ളാവൂർ, വിഖായ ജില്ലാ കൺവീനർ ശഫീഖ് കായലം, കുത്തി മരക്കാർ മലയമ്മ, റഊഫ് മലയമ്മ, ഹക്കീം മാസ്റ്റർ,വിഖായ മേഖല സിക്രട്ടറി സമദ് ഒ.പി, താജു റഹ് മാൻ മാസ്റ്റർ, അബ്ദുല്ല കുട്ടി ഹുദവി, റസാഖ് മുസ് ലിയാർ മലയമ്മ, മുദ്ദസിർ ഫൈസി, സാലിം അശ്അരി, ഹാരിസ് നാരകശ്ശേരി, അസ്ഹറുദ്ദീൻ കൂളിമാട്, അസ്ലം പാഴൂർ, ഷബീർ പുള്ളാവൂർ, നേതൃത്വം നൽകി.