Peruvayal News

Peruvayal News

ബോർഡ് മീറ്റിംഗിൽ കൈയ്യാങ്കളി , കട്ടിപ്പാറയില്‍ UDF അംഗങ്ങൾ ഇറങ്ങിപ്പോയി


ബോർഡ് മീറ്റിംഗിൽ കൈയ്യാങ്കളി , കട്ടിപ്പാറയില്‍ UDF അംഗങ്ങൾ ഇറങ്ങിപ്പോയി
കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ പുഴ നവീകരണവുമായി ബന്ധപ്പെട്ട അഴിമതിയിൽ പ്രതിക്ഷേധിച്ച UDF അംഗങ്ങളെ ഭരണസമതി അംഗങ്ങൾ കൈയ്യേറ്റം ചെയ്യ്തു. 
2020-2021 സാമ്പത്തിക വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 
1 , 15, 12,11വാർഡുകളിൽ  നാല് ലക്ഷം രൂപ വീതം വകയിരുത്തി   പൂനൂർ പുഴ നവികരണ പ്രവൃത്തി ആരംഭിച്ചിരുന്നു . നവീകരണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന മണ്ണ്, മണൽ തുടങ്ങിയവ മാനദണ്ഡങ്ങൾ പാലിച്ചു ലേലം ചെയ്യുകയോ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽനിന്നും അനുമതി വാങ്ങുകയോ ഒന്നും ചെയ്യാതെ പുഴയോരത്തെ മരങ്ങൾ മുറിച്ചു യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഭരണ സമതി ബിനാമികൾ  വിൽക്കുകയും വിഷയം പുറത്തായപ്പോൾ ബാക്കിയുള്ള ഏതാനും ചെറു മരങ്ങൾ ഇപ്പൊൾ പഞ്ചായത്തിന് സമീപത്തു എത്തിച്ചിരിക്കുകയുമാണുണ്ടായിരിക്കുന്നത്.  പുഴ നവീകരണത്തിന്റെ മറവിൽ പഞ്ചായത്ത് ഭരണ സമതി ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്.  ലോഡ് കണക്കിനു മരങ്ങളും,  മണ്ണും,  മണലുമാണ് ഇതിന്റെ മറവിൽ കൊള്ളയടിക്കപെട്ടത്. 
 
04/05/2020ലെ മീറ്റിംഗിൽ അജണ്ട ഇല്ലാതെ കാര്യങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെ തീരുമാനം എഴുതി ചേർക്കുകയും യുഡിഫ് അംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇന്നത്തെ അജണ്ടയിൽ (16/06/2020) 18 - നമ്പറായി കൊണ്ടിവരികയും ഉണ്ടായതായി യുഡിഫ് അംഗങ്ങൾ പറഞ്ഞു. 
കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ തീരുമാനം എടുത്ത കാര്യങ്ങൾ ഇന്നത്തെ മീറ്റിംഗിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്നും  ഇതിൽ തന്നെ അഴിമതിയും ക്രമക്കേടും നടന്നത് തെളിയുന്നതായും യുഡിഫ് ഗ്രാമപഞ്ചായത് അംഗങ്ങൾ ആയ മുഹമ്മദ്‌ ഷാഹിം, അബ്ദുൽ അസീസ്, വത്സമ്മ അനിൽ, പി. സുബൈദ എന്നിവർ പറഞ്ഞു.
യുഡിഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങി പോകുകയും പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിക്ഷേധിക്കുകയും ചെയ്യ്തു.

Don't Miss
© all rights reserved and made with by pkv24live