പ്രവാസികളെ നെഞ്ചോട് ചേർത്ത് പിടിച്ച് ആക്കോട് ഇസ്ലാമിക് സെന്റർ
അവര്‍ ആട്ടിയോടിക്കണ്ടവരല്ല അന്യഗൃഹ ജീവികളുമല്ല , ഈ നാടിന്‍റെ സമ്പല്‍ സമൃതിക്ക് അടിത്തറ പാകിയവരാണവര്‍ മരുഭൂമിയിലെ ചൂട്കാറ്റ് ഏറ്റ് വാങ്ങി നാട്ടിലേക്ക് കുളിര്‍കാറ്റ് വീശിച്ചവര്‍ , നമുക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍ , പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായി നില്‍ക്കാം ആശ്വാസം പകരാം.അവര്‍ ഈ നാടിന്‍റെ മക്കളും നമ്മുടെ സഹോദരങ്ങളുമാണ്
ആക്കോട് ഇസ്ലാമിക് സെന്ററിന്റെ ഓരോ തൂണിലും തുരുമ്പിലും പ്രവാസിയുടെ വിയർപ്പിന്റെ ഉപ്പിന്‍റെ രസമുണ്ട് അധ്വാനത്തിന്റെ ഗന്ധമുണ്ടെന്നും സെന്‍റര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ ഹുദവി ആക്കോട് പറഞ്ഞു.
കൊവിഡ് മഹാമാരിയിൽ മടങ്ങി വരുന്ന പ്രവാസി സഹോദരങ്ങളെ ചേർത്തുപിടിച്ച് കൊണ്ട് ക്വോറന്റൈൻ ചെയ്യാൻ ഇസ്ലാമിക് സെന്റർ സ്ഥാപനങ്ങൾ സൗജന്യമായി വിട്ട് നൽകി.
ഇന്നു മുതല്‍ അവര്‍ സെന്‍ററിലേക്ക് എത്തി തുടങ്ങും ആരോഗ്യ വകുപ്പിന്‍റേയും പഞ്ചായത്തിന്‍റെയും നിരീക്ഷണത്തില്‍ വിഖായ , വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാര്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മുസ്തഫ ഹുദവി ആക്കോട്, അബ്ദുള്ള ഹാജി പാറക്കടവ് എന്നിവരുടെ നേതൃത്വത്തിലുളള സെന്‍റര്‍ കമ്മറ്റി പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു. കൊണ്ട് കൂടെയുണ്ട്.