പ്രവാസികളോടുള്ള ക്രൂരതക്കെതിരെ ചാത്തമംഗലം യൂത്ത് കോൺഗ്രസ് കമ്മിറ്റി...
എൻ ഐ ടി കോറോണ കെയർ സെൻ്ററിൽ മതിയായ താമസ സൗകര്യവും ഭക്ഷണവും നൽകാതെയും സ്റ്റാഫിനെ നിയമിക്കാതെയും പ്രവാസികളെ ദ്രോഹിക്കുന്നു ..
ഇന്നലെ രാത്രി സെന്ററിൽ നിന്നും മക്കളുടെ ഭക്ഷണത്തിനായുള്ള വാവിട്ട കരച്ചിൽ കേട്ടാണ് യൂത്ത് ലീഗ് സഹായവുമായി എത്തിയത്.ഇവിടെ എത്തുന്ന പ്രവാസികൾക്ക് ഉപയോഗിക്കാൻ കോമൺ ബാത്ത് റൂം നൽകുന്നതും അപകടസാധ്യത വിളിച്ചുവരുത്തുന്നു .വേണ്ടത്ര സ്റ്റാഫുകളില്ലാത്തതും ഉള്ളവർക്ക് തന്നെ ആവശ്യമായ PPE കിറ്റ് നൽകാത്തതും വകുപ്പുകളുടെ എ കോപനമില്ലായ്മായും പ്രവർത്തനത്തെ താളംതെറ്റിക്കുന്നു.ബ ന്ദപ്പെട്ട അധികൃതരുമായി സംസാരിച്ചപ്പോഴും നിസംഗതാ മനോഭാവമാണ് കാണാൻ കഴിഞ്ഞത്.
.ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ജാഗ്രതയോടെ ഇടപെടണമെന്നും പ്രവാസികളോടുള്ള ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും ചാത്തമംഗലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു .
മണ്ഡലം പ്രസിഡണ്ട് ഹർഷൽ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു .ഫഹദ് പാഴൂർ ,ഷരീഫ് മലയമ്മ, വിശ്വൻ വെള്ളലശ്ശേരി ,സാലിം പാഴൂർ ,ജബ്ബാർ മലയമ്മ ,രാഹുൽ കൂഴക്കോട് ,നിഥിൻ ചന്ദ്രൻ K ,ജിയാദ് കൂളിമാട് എന്നിവർ സംസാരിച്ചു .