കോഴികോട് അർബൺ മാസ്റ്റർ പ്ലാൻ -2035 ലെ വിദ്യഭ്യാസ മേഖയിൽ ഉൾപ്പെടുത്തിയ ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പള്ളിപ്പുറം മേഖലയിലെ ജനവാസ മേഖലകൾ മാസ്റ്റർ പ്ലാനിൽനിന്ന് ഒഴിവാക്കുന്നതിനായി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗ തീരുമാനമനുസരിച്ച് ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പാസാക്കിയ പ്രമേയം ഒരു വർഷം പിന്നിട്ടിട്ടും ഗവൺമെന്റ് പരിഗണിച്ച് വിജ്ജാപനം ഇറക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധ നിൽപ്പുസമരം നടത്തി. സമരം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്റ്റ് കമ്മറ്റി പ്രസിഡണ്ട് കെ.സുജിത്ത് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പ്രദേശത്തെ അർബൺ മാസ്റ്റർപ്ലാനിൽനിന്ന് ഒഴിവാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഗവൺമെൻറും പഞ്ചായത്തും വൻകിടക്കാർക്ക് വേണ്ടി വിടുവേല ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റി ജന: സെക്രട്ടറി നിഷാദ് മണങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്റ്റ് അഖിലേന്ത്യാ കോ-ഓഡിനേറ്റർ രാഗേഷ് ഒളവണ്ണ, കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറിമാരായ എ.സന്തോഷ് കുമാർ. റനിൽ കുമാർ മണ്ണൊടി, വാസുദേവൻ മണാൽ, കോൺഗ്രസ്റ്റ് നേതാവ് കെ.പി. ഫൈസൽ, 169-ാം നമ്പർ ബൂത്ത് പ്രസിഡണ്ട് കെ.ടി പ്രഭാകരൻ, മാത്തറ വാർഡ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈങ്ങാമണ്ണ, മഹിളാ കോൺഗ്രസ്സ് നേതാവ് കെ.എം. പ്രസന്ന, യൂത്ത് കോൺഗ്രസ്സ് നേതാവ് പി.ശ്രീരാജ് എന്നിവർ സംസാരിച്ചു.