ഇന്ധന വില വർധനവ്: മോദിക്കും പിണറായിക്കും ഒരേ സ്വരം: കെ.എം.അഭിജിത്ത്
പന്തീരങ്കാവ്: നരേന്ദ്ര മോദി ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുമ്പോൾ അധിക നികുതി പോലും ഒഴിവാക്കാൻ തയ്യാറാകാതെ പിണറായി വിജയനും മോദിക്കൊപ്പം ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കെ. എസ്.യു. സംസ്ഥാന പ്രസിഡൻ്റ് കെ.എം. അഭിജിത്ത് ആരോപിച്ചു.
ഇന്ധനവില വർധനവിനെതിരെ
യൂത്ത് കോൺഗ്രസിൻ്റെ പ്രതീകാത്മക കേരള ബന്ദ് പന്തീരാങ്കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിജിത്ത്. യൂത്ത് കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മറ്റി ഇരുചക്രവാഹനം 15 മിനിട്ട് റോഡിലൂടെ ഉന്തിയാണ് പ്രതിഷേധിച്ചത്.
പി.വിശാഖ് അധ്യക്ഷനായി. കെ. സുജിത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ. മുരളീധരൻ,
രമണി വിശ്വൻ, കെ.കെ. മഹേഷ്, റെനിൽ കുമാർ മണ്ണൊടി, നിഷാദ് മണങ്ങാട്ട് ,സി. ബിജു, രാഗേഷ് ഒളവണ്ണ, സി.ആദർശ്, സി.എം.നൗഷീർ, കെ. ലൈജു, ഒ.സുനന്ദ്, വി.രാഹുൽ, കെ.ടി.സുബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പി. വിശാഖ്
യൂത്ത് കോൺഗ്രസ് ഒളവണ്ണ
മണ്ഡലം പ്രസിഡൻറ്
9961 196013