ഡല്‍ഹി പൊലീസില്‍ 5846 കോണ്‍സ്റ്റബിള്‍
ഡൽഹി പോലീസിലെ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം അപേക്ഷ ഓൺലൈൻ മോഡിലൂടെ 07-09-2020 വരെ അപേക്ഷിക്കാം .
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ ഒഴിവുകൾ 5846
പുരുഷന്‍ 3433
വനിത 1944
വിമുക്തഭടരിലെ(കമാന്‍ഡ്) ഉള്‍പ്പെടെ എസ്സി, എസ്ടി (പുരുഷന്‍) 469
വിദ്യാഭ്യാസ യോഗ്യത:
പ്ലസ്ടു പാസ്സായിരിക്കണം
ഡല്‍ഹി പൊലീസില്‍ ജോലിചെയ്യുന്നവരുടെയും വിരമിച്ചവരുടെയും മരിച്ചവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാന്‍ പതിനൊന്നാം ക്ലാസ്സ് മതി.
പുരുഷന്മാര്‍ സാധുവായ എല്‍എംവി(മോട്ടോര്‍ സൈക്കിള്‍/കാര്‍) ലൈസന്‍സ് കായികക്ഷമത ടെസ്റ്റിനകം നേടണം. ലേണര്‍ ലൈസന്‍സ് സ്വീകരിക്കില്ല.
പുരുഷന്മാര്‍ക്ക് കുറഞ്ഞത് 170 സെ. മീറ്ററും സ്ത്രീകള്‍ക്ക് 157 സെ.മീറ്ററും ഉയരമുണ്ടാകണം.
പുരുഷന്മാര്‍ക്ക് 81 സെ.മീ. നെഞ്ചളവും(നാല് സെ.മീ വികസിപ്പിക്കാനാകണം
പ്രായം:
18 മുതൽ 25 വരെ
2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്
അപേക്ഷകർ 02-07-1995 ന് മുമ്പും 01-07-2002 ന് മുമ്പും ജനിച്ചവരാകരുത്
ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്ത കായികതാരങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും സംവരണ വിഭാഗങ്ങള്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കേരള-കര്‍ണാടക റീജണില്‍ കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷാ ഫീസ് :
പൊതു വിഭാഗം 100 രൂപ
സംവരണത്തിന് അർഹരായ വനിതാ സ്ഥാനാർത്ഥികളെയും പട്ടികജാതി (പട്ടികജാതി), പട്ടികവർഗ്ഗ (എസ്ടി), മുൻ സൈനികർ (ഇ എസ് എം) എന്നിവർക്കും ഫീസ് ഇല്ല
ഓൺലൈൻ വഴിയോ എസ്‌ബിഐ ബ്രാഞ്ചുകളിൽ പണമായോ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട രീതി :
www.ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
പ്രധാന തിയ്യതികൾ :
ഓൺലൈൻ അപേക്ഷ സമർപ്പണം : 01-08-2020 മുതൽ 07-09-2020 വരെ
07-09-2020 : ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
09-09-2020: ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി
14-09-2020: ചലാൻ മുഖേന പണമടയ്ക്കുന്നതിനുള്ള അവസാന തീയതി
7-11-2020 മുതൽ 14-12-2020 വരെ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ