ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഫാഷൻ ഡിസൈനിങ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്), ടെക്സ്റ്റൈൽസ് മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ് എന്നിവയുമായി സാങ്കേതിക സഹകരണത്തോടെ കേരള സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി,കൊല്ലം (ഐ.എഫ്.ടി.കെ) നാല് വർഷത്തെ മുഴുവൻ സമയ ബാച്ചിലർ ഓഫ് ഡിസൈൻ ഡിഗ്രി കോഴ്‌സിലേക്ക് (ഫാഷൻ ഡിസൈൻ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോഴ്സിന് യൂണിവേഴ്സിറ്റി അംഗീകാരമുണ്ട്.
കോഴ്‌സ് :
ബാച്ചിലർ ഓഫ് ഡിസൈൻ - (ബി.ഡെസ്) - ഫാഷൻ ഡിസൈൻ
കാലാവധി:
4 വർഷം (8 സെമസ്റ്റർ)
യോഗ്യത
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 50% മാർക്കോടെ പ്ലസ്ട
പ്രവേശനം:
ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിൽ ആണ് അഡ്മിഷൻ.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ ജനറൽ എബിലിറ്റി ടെസ്റ്റ് (ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്മ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, അനലിറ്റിക്കൽ എബിലിറ്റി, ജനറൽ നോളജ് & കറന്റ് അഫയേഴ്സ്), ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവ ഉൾപ്പെടും.
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത പൂരിപ്പിച്ച അപേക്ഷ ഫോം സ്ഥാപനത്തിന്റെ അഡ്രെസ്സിൽ അയച്ചു കൊടുക്കേണ്ടതാണ്.
പ്രവേശന പരീക്ഷ ഓഗസ്റ്റ് 19ന് നടക്കും
അപേക്ഷ ഫീസ്:
1200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അടക്കണം.
അപേക്ഷാഫോം ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്തതാണെങ്കിൽ 300 രൂപ കൂടി ചേർത്ത് 1500 രൂപ അടക്കണം
അവസാന തിയ്യതി:
വ്യക്തമാക്കിയ രേഖകളോടെ പൂരിപ്പിച്ച അപേക്ഷകൾ, 'പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരളം, വെല്ലിമോൻ വെസ്റ്റ് (പിഒ), കൊല്ലം, കേരളം -691511' എന്നിവ 14 ആഗസ്റ്റ് 2020 നകം എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
The Principal,
Institute of Fashion Technology Kerala
IFTK Campus,Vellimon West Po, Kundara,
Kollam – 691511, Kerala
Phone: 0474 2547775, 2549787, 2548798
E-mail Id: iftk.govt@gmail.com, iftkprincipal@gmail.com