Peruvayal News

Peruvayal News

കൊവിഡ് മരണാന്തര കർമങ്ങൾക്ക് നേത്രത്വം നൽകി എസ് വൈ എസ് സാന്ത്വനം ടീം


കൊവിഡ് മരണാന്തര കർമങ്ങൾക്ക് നേത്രത്വം നൽകി  എസ് വൈ എസ് സാന്ത്വനം ടീം

പെരുമണ്ണ : കൊവിഡ് ബാധിച്ചു മരിച്ചവരെ വിശ്വാസ- ആചാരപ്രകാരം കർമങ്ങൾ  നിർവഹിക്കുന്നതിന്  പ്രത്യേകം പരിശീലനം ലഭിച്ച  സാന്ത്വനം പ്രവർത്തകർ കൊവിഡ് മരണാനന്തര  കർമങ്ങൾക്ക് നേത്രത്വം നൽകി മാത്രകയാവുന്നു. 
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച പെരുമണ്ണ  വള്ളിക്കുന്ന് സ്വദേശിനിയും യൂണിറ്റ് എസ് വൈ എസ് പ്രവർത്തകൻ  ഹസ്രത്ത് അലിയുടെ മാതാവുമായ  നഫീസ ഹജ്ജുമ്മയുടെ മരണാനന്തര കർമങ്ങൾക്കാണ്  എസ് വൈ എസ് കൊടുവള്ളി സോൺ  സാന്ത്വനം പ്രവർത്തകർ നേത്രത്വം നൽകി  മാതൃകയായത്. 
പെരുമണ്ണ പനിച്ചിങ്ങൽ മഹല്ല് ഖബർസ്ഥാനിൽ നടന്ന മരണാന്തര കർമങ്ങൾക്ക് 
പെരുമണ്ണ ഹെൽത് ഇൻസ്‌പെക്ടർ  പ്രജിത്ത് , ജെ എച്ച് ഐ  മാരായ  സജിനി  രാജീവ്  എന്നിവരുടെ മേൽനോട്ടത്തിൽ കൊടുവള്ളി സോൺ എസ് വൈ എസ്  സാന്ത്വനം പ്രവർത്തകരായ എൻ വി റഫീഖ് സഖാഫി, അബ്ദുൽ ജലീൽ സഖാഫി, ബഷീർ സ്റ്റാർ,  മുഹമ്മദ്‌ ഓമശ്ശേരി , ത്വയ്യിബ്  പി , കുന്ദമംഗലം സോൺ എസ് വൈ എസ്  സെക്രട്ടറി  ബഷീർ വെള്ളായിക്കോട് , എസ് വൈ എസ് വള്ളിക്കുന്ന്  യൂണിറ്റ് പ്രസിഡന്റ്  ഹമീദ് വള്ളിക്കുന്ന്  തുടങ്ങിയർ നേത്രത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live