പെരുമണ്ണ ആയുർവ്വേദ ഡിസ്പെൻസറിക്ക് റീത്ത് സമർപ്പിച്ചു
പെരുമണ്ണ: പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വലിയ പാടത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക് വേണ്ടി നിർമ്മിച്ച് 2015 സപ്തംബർ 21 ന് ഉദ്ഘാടനം ചെയ്ത് അഞ്ച് വർഷം പൂർത്തീകരിച്ചിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷം പൂർത്തീകരിക്കുന്ന സപ്തംബർ 20ന് പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിച്ചു.കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള ജില്ലാ പ്രസിഡൻ്റ് സക്കരിയ്യപള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചതുകൊണ്ടാണ് ഇത്രയും കാലം തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തതെന്നാണ് മനസ്സിലാക്കുന്നതെന്നും നിയമലംഘനം നടത്തി കെട്ടിടം പണിയാൻ തീരുമാനമെടുത്ത ഭരണ സമിതിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കണമെന്നും നിർവ്വഹണ ഉദ്യോഗസ്ഥനിൽ നിന്നും അന്നത്തെ ഭരണസമിതിയിൽ നിന്നും നഷ്ടപ്പെടുത്തിയ പൊതുപണം തിരിച്ചുപിടിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുസ്തഫ കുഴിപ്പള്ളി അധ്യക്ഷനായി.കെ.അബ്ദുൽ അസീസ്, ഫിർഷാദ് എന്നിവർ സംസാരിച്ചു. കെ.പി.അബ്ദുൽ ലത്തീഫ് സ്വാഗതവും എ.പി.ഷാനവാസ് നന്ദിയും പറഞ്ഞു.