ഉപജില്ല വിദ്യഭ്യസ ഓഫീസറായി സ്ഥാനകയറ്റം ലഭിച്ച
എം ടി.കുഞ്ഞിമൊയ്തീൻകുട്ടി മാസ്റ്ററെ "സെറ്റ്ക്കോ ''യുടെ ആഭിമുഖ്യത്തിൽ മാവൂർ എസ് ടി യൂ ഓഡിറ്റോറിയത്തിൽ വെച്ച്ഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു.
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സെറ്റ്കോ കോഴിക്കോട് ജില്ല
വൈസ് ചെയർമാൻ ടി. ഉമ്മർ മാസ്റ്റർ
അധ്യക്ഷത വഹിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
സി. മുനീറത്ത് ടീച്ചർ എം ടി.കുഞ്ഞിമൊയ്തീൻകുട്ടി മാസ്റ്റർക്ക്
ഉപഹാര സമർപ്പണം നടത്തുകയും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ചിറ്റടി അഹമ്മദ്കുട്ടി ഹാജി
പൊന്നാട അണിയിക്കുകയും ചെയ്തു.
ടൗൺ ജുമാ മസ്ജിദ് ഖത്തീബ്
എൻ.വി.കെ.മുഹമ്മദ് ഫൈസി, നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി .
പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി
വി.കെ.റസാഖ്,
ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ
കെ.ഉസ്മാൻ
സെറ്റ്കോ കോഴിക്കോട് ജില്ലാ കൺവീനർ
അബ്ദുല്ല അരയങ്കോട്,
കെ.എസ്.ടി യൂ ജില്ലാ പ്രസിഡണ്ട്
കെ.എം.എ. നാസർ മാസ്റ്റർ,
കെ.എച്ച്.എസ് എൽ.എം യൂ സംസ്ഥാന പ്രസിഡണ്ട് ടി.എ.കബീർ,
എസ്. ഇ.യൂ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
പി.അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഒ എം നൗഷാദ്,
എം എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട്
ഷാക്കിർ പാറയിൽ,
യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ
എം. ഇസ്മായിൽ മാസ്റ്റർ, ഗ്രാമപഞ്ചായത്തംഗം യു എ ഗഫൂർ, ടി.ടി എ ഖാദർ, എ.കെ മുഹമ്മദലി സി.കെ മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
എം.ടി കുഞ്ഞിമൊയ്തീൻകുട്ടി മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
സെറ്റ്കോ പഞ്ചായത്ത് കമ്മിറ്റി
ജന:സെക്രട്ടറി എം.കെ.എ.റസാഖ് മാസ്റ്റർ സ്വാഗതവും
ട്രഷറർ കാമ്പുറത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.