കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു
മുൻ ഡിസിസി ജനറൽ സെക്രട്ടറി സി മാധവദാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജിജിത്ത് പൈങ്ങോട്ടു പുറം മുഖ്യപ്രഭാഷണം നടത്തി മണ്ഡലം കർഷക കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റ് പ്രദീപ് കുമാർ കർഷക വിരുദ്ധ ബില്ല് കത്തിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈ വി ശാന്ത,കെ സുരേന്ദ്രൻ,സുധാകരൻ കൊളക്കാടത്ത് , മോഹൻദാസ് എടവലക്കണ്ടി ശ്രീധരൻ പാലാട്ട് , അനീഷ് കെ.പി. മനോജ് എം.പി. വിനേശൻ , എ.പി. പ്രഭാകരൻ ,ദീലീപ് വെള്ളിപറമ്പ്,ബൈജു പി എം , വേലായുധൻ എ.പി. നവാസ് തുടങ്ങിയവർ നേതൃത്വം നൽകി