ഇ. കെ നായനാർ സ്മാരക മിനിസ്റ്റേഡിയം നവീകരണം ഉദ്ഘാടനം നാളെ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ബഹു.പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത നിർവ്വഹിക്കും.ചടങ്ങിൽ ബഹു.പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ശ്രീ.എൻ.വി ബാലൻ നായർ അധ്യക്ഷത വഹിക്കും.വാർഡ് അഞ്ചിൽ ഒരു ഏക്കറിൽ സ്‌ഥിതി ചെയ്യുന്ന ഗ്രൗണ്ടിന്റെ ഇരു ഭാഗത്തും രണ്ടു നിരയുള്ള ഗ്യാലറിയും ചുറ്റും പത്ത് ഫീറ്റ് ഉയരത്തിൽ സ്റ്റീൽ ഫെൻസിങ്ങും മിനി സ്റ്റേഡിയത്തിലേക്കുള്ള അപ്പ്രോച്ച് റോഡ് കോണ്ക്രീറ്റും തൊഴിലുറപ്പ് പദ്ധതിയിൽ കൂടിയാണ് പൂർത്തീകരിച്ചത്.മിനി സ്റ്റേഡിയം നവീകരണത്തിനായി 14.2 ലക്ഷവും മിനി സ്റ്റേഡിയം അപ്പ്രോച്ച് റോഡിനു 2.5 ലക്ഷവുമാണ് വകയിരുത്തിയത്.ഇതു കൂടാതെ പഞ്ചായത്ത് ഫണ്ടിനത്തിൽ 2.8 ലക്ഷം വകയിരുത്തി കുടിവെള്ളം,വാഷ് ഏരിയ,ടോയ്ലറ്റ് നവീകരണം എന്നിവയും അടക്കം ആകെ 19.5 ലക്ഷം ചിലവിട്ടാണ് സ്റ്റേഡിയം നവീകരണം പൂർത്തീകരിച്ചത്.എം ൽ എ ഫണ്ടിലൂടെ സ്റ്റേഡിയത്തിൽ മിനി മാസ്സ് ലൈറ്റും വരുന്നതോട് കൂടി കായിക പ്രേമികളുടെ ചിരകാല സ്വപ്‌നമാണ് ഈ പ്രവർത്തിയിലൂടെ പഞ്ചായത്ത് സാക്ഷാത്കരിക്കുന്നത്.