എൽ.എസ്.എസ് വിജയിയെ അനുമോദിച്ചു
പെരുമണ്ണ: 2019-20 വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പെരുമണ്ണ എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥിയെ ഇയ്യക്കാട്ടിൽ ശാഖാ മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടിയ കുറുങ്ങോട്ടുമ്മൽ ലിയ ഫർഹക്ക് മുസ്ലീം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഐ.സൽമാൻ മെമൻ്റോ നൽകി അനുമോദിച്ചു.ചടങ്ങിൽ ശാഖാ യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.യഹ് യ, സിക്രട്ടറി ഐ. ലുഖ്മാൻ, എൻ.ലബീബ്, പി.എം ഉബൈദ്, എ.പി ഷമീർ പങ്കെടുത്തു.