കോവിഡ് മഹാമാരിയിൽ അകപ്പെട്ടും അല്ലാതെയുമായി ഈ അടുത്ത കാലത്ത് കുവൈത്തിലും നാട്ടിലുമായി മരണമടഞ്ഞ 24-ഓളം വരുന്ന കുവൈത്ത് കെ എം സി സി പ്രവർത്തകരുടെ അനാഥരായ കുടുംബങ്ങളുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി ഫണ്ട് കൈമാറി
മാനവരാശിയെ തന്നെ കണ്ണീരിലാഴ്ത്തി കൊണ്ട് ലോകത്താകമാനം പടർന്നുപിടിച്ച കോവിഡ് മഹാമാരിയിൽ അകപ്പെട്ടും അല്ലാതെയുമായി ഈ അടുത്ത കാലത്ത് കുവൈത്തിലും നാട്ടിലുമായി മരണമടഞ്ഞ 24-ഓളം വരുന്ന കുവൈത്ത് കെ എം സി സി പ്രവർത്തകരുടെ അനാഥരായ കുടുംബങ്ങളുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്ന പൊതു ധനസമാഹരണ ഫണ്ടിലേക്ക് കെ കെ എം സി സി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രവർത്തകരിൽ നിന്നായി സമാഹരിച്ച തുക അബ്ബാസിയ കെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെയ്ത് മുഹമ്മദ് ബാവ സാഹിബ് കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് കരിമ്പൻ ലത്തീഫ് സാഹിബിനെ ഏൽപ്പിച്ചു കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ജനറൽ സെക്രട്ടറി റസാഖ് സാഹിബ് പേരാമ്പ്ര സംസ്ഥാന പ്രവർത്തക സമിതി അംഗം അൻവർ സാഹിബ് വെള്ളായിക്കോട് കെ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ സാഹിബ് കൊല്ലം കുന്ദമംഗലം മണ്ഡലം കമ്മിറ്റി മീഡിയ കൺവീനവർ സലാം തറോൽ പ്രവർത്തക സമിതി അംഗം ഫൈസൽ കുറ്റിക്കാട്ടൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു..