കോഴിക്കോട്: മായനാട് മണ്ടാരത്ത് താഴത്തിന് സമീപം ഏർക്കുളങ്ങര അബ്ദുൾ റഹിമാൻ ഹാജി ( 85) നിര്യാതനായി. മണ്ടാരത്ത് താഴത്ത് വ്യാപാരി ആയിരുന്നു. മായനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി; ബിദായത്തുൽ ഹിദായ മദ്രസ കമ്മിറ്റി; കോട്ടോം പറമ്പ് ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി; ഏരിയാ വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ബീഫാത്തിമ ഹജ്ജുമ്മ . മക്കൾ മുഹമ്മദ് ; ഇസ്മാഈൽ; അബ്ദുൾ മുനീർ;അബ്ദുൾ അസീസ്. മരുമക്കൾ - ആരിഫ കോണോട്ട്; സാജിത മീനങ്ങാടി, നസീറ കൊടുവള്ളി; സഹാന മായനാട്