പെരിങ്ങൊളം ഹയര്‍ സെക്കന്‍ററിയില്‍ പരിസ്ഥിതി വെബിനാര്‍ നടത്തി
മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിന പരിപാടികളുടെ സമാപനത്തിന്‍റെ ഭാഗമായി പെരിങ്ങൊളം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ നാഷണൽ ഗ്രീന്‍ കോര്‍പ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ പരിസ്ഥിതി വീക്ഷണം എന്ന വിഷയത്തില്‍ പരിസ്ഥിതി വെബിനാര്‍ നടത്തി.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി. അജിതയുടെ അധ്യക്ഷതയില്‍ നടന്ന വെബിനാര്‍ എന്‍.ജി.സി ജില്ലാ കോഡിനേറ്റർ എം.എ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തകന്‍ വി.സുരേന്ദ്രന്‍മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ എന്‍.ജി.സി കോഡിനേറ്റർ പി. രമേശ് ബാബു, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ കെ.പി.യു അലി, പി.ടി.എ പ്രസിഡണ്ട് ആര്‍.വി ജാഫര്‍, എസ്.എം.സി ചെയര്‍മാന്‍ ശബരി മുണ്ടക്കല്‍, പിടിഎ വൈസ് പ്രസിഡണ്ട് വി.പി ലെനീഷ്, യു.കെ. അനില്‍കുമാര്‍, പി.ബി. ഷീജ, ടി.കുഞ്ഞിമുഹമ്മദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രതീഷ് ആര്‍. നായര്‍, എന്‍.ജി.സി.സ്കൂള്‍ കോഡിനേറ്റർ പി. അബ്ദുറഹിമാന്‍, അമീന്‍ അക്തര്‍ എന്നിവര്‍ സംസാരിച്ചു. നാഷണൽ സര്‍വീസ് സ്കീമിന്‍റെ വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.