ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിയ്ക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിയ്ക്കണമെന്നും അവരുടെ സംരക്ഷണ പക്കേജിന് ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
ശ്രദ്ധ ക്ഷണിയ്ക്കൽ സമരം നടത്തി
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിയ്ക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിയ്ക്കണമെന്നും അവരുടെ സംരക്ഷണ പക്കേജിന് ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദേശീ പാതയിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ശ്രദ്ധ ക്ഷണിയ്ക്കൽ സമരത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമിതി പൂവ്വാട്ടു പറമ്പ് യൂണിറ്റ് നടത്തിയ സമരം യൂനിറ്റ് പ്രസിഡണ്ട് ടി.പി. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മറ്റിയംഗം മുരളീധരൻ മംഗലോളി ഉദ്ഘാടനം ചെയ്തു. യൂനീറ്റ് സെക്രട്ടറി കെ. ഹമീദ് സ്വാഗതം പറഞ്ഞു. സമരത്തിൽ യൂനിറ്റ് പ്രവർത്തകരായ, പി.കെ. കോയ. ടി.പി. അസീസ്സ് , മുഹമ്മദ് ബഷീർ പി.പി.എച്ച്, സഹീർ ബാബു എന്നിവർ പങ്കെടുത്തു.