Peruvayal News

Peruvayal News

മത്സ്യകർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.


മത്സ്യകർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

 

കൊടിയത്തൂർ :
കൊടിയത്തൂർ ഗ്രാമപഞ്ചായത്തും ഫിഷറീസ് വകപ്പും സംയുക്തമായി പഞ്ചായത്തിലെ അറുപത്തിരണ്ടിലധികം ഉൾനാടൻ മത്സ്യകർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

 രോഹു, കട്ല, മൃദാൾ തുടങ്ങിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

    ഫിഷറീസ് വകുപ്പിൻ്റെ ജനകീയ മത്സ്യകൃഷി 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നലൽകിയിട്ടുള്ളത്.

 വിതരണോൽഘാടനം വാർഡ് മെമ്പർ കബീർ കണിയാത്ത് നിർവ്വഹിച്ചു. ഫിഷറീസ് പ്രമോട്ടർമാരായ രജീഷ്,അക്ഷയ് കൂടാതെ  ഗുണഭോക്താക്കളായ മത്സ്യകർഷകരും സന്നിഹിതരായി.
Don't Miss
© all rights reserved and made with by pkv24live