ഗിവിങ് ഗ്രൂപ്പ് കേരള ചെയർമാൻ അഡ്വ ഷമീർ കുന്ദമംഗലത്തെ
കോഴിക്കോട് ജില്ലാ ചാപ്റ്റർ കമ്മറ്റി ആദരിച്ചു.
കേരളത്തിലെ സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉന്നതിയിൽ നിൽക്കുന്ന ഗിവിങ് ഗ്രൂപ്പ് കേരള ചെയർമാൻ അഡ്വ ഷമീർ കുന്ദമംഗലത്തെ കോഴിക്കോട് ജില്ലാ ചാപ്റ്റർ കമ്മിറ്റി ആതിരിച്ചു.
ചടങ്ങിന് സിറാജ് പെരുവയൽ സ്വാഗതവും,ജാസിം മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിൽ യുവ കലാകാരനും ഗിവിങ് ഗ്രൂപ്പ് കേരളയുടെ മെമ്പറുമായ പ്രവീൺ ആവണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
റൈസ് & ഡ്രസ്സ് മിഷൻ കോഡിനേറ്റർമാരായ ആലിയ, സാജിത, റിസാന, സുഹറ, നസീറാബാനു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി