Peruvayal News

Peruvayal News

കുടിവെള്ള ക്ഷാമമില്ലാത്ത പെരുവയൽ ഗ്രാമ പഞ്ചായത്ത്.ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി അപേക്ഷ ഫോറം വിതരണം


കുടിവെള്ള ക്ഷാമമില്ലാത്ത പെരുവയൽ ഗ്രാമ പഞ്ചായത്ത്.
ജൽജീവൻ മിഷൻ
 കുടിവെള്ള പദ്ധതി
 അപേക്ഷ ഫോറം വിതരണം

പെരുവയൽ ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷൻ കൂടിവെള്ള പദ്ധതിയുടെ കണക്ഷന് വേണ്ടിയുള്ള അപേക്ഷാ ഫോറം 2020 ഒക്ടോബർ 25 മുതൽ നവംബർ 10 വരെ സ്വീകരിക്കും. ഫോറങ്ങൾ ഗ്രാമ പഞ്ചായത്ത് മെമ്പർമാരിൽ നിന്നും അക്ഷയ/ ഓൺലൈൻ സെൻ്ററുകളിൽ നിന്നും ലഭിക്കും. ഫോട്ടോ സ്റ്റാറ്റ് കോപ്പിയും ഉപയോഗിക്കാം. ( പെരുവയൽ ഗ്രാമ പഞ്ചായത്തിൻ്റെ പേരിൽ തയ്യാറാക്കിയ ഫോറം മാത്രം ഉപയോഗിക്കുക) ഫോറം പൂരിപ്പിച്ച ശേഷം   കെട്ടിട ഉടമയുടെ ആധാർ കാർഡ്,  റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം വാർഡ് മെമ്പർമാരെ ഏൽപ്പിക്കുക. കെട്ടിട ഉടമയാണ് അപേക്ഷിക്കേണ്ടത്.

എന്ന്,
 വൈ.വി.ശാന്ത
പ്രസിഡണ്ട്

Don't Miss
© all rights reserved and made with by pkv24live