തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ് പെരുമൺപുറ വാർഡ് പ്രവർത്തകയോഗം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ് പെരുമൺ പുറ (ആറ്) വാർഡ് പ്രവർത്തകയോഗം പെരുമൺപുറയിൽ നടന്നു. യു.ഡി.എഫ് പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി കൺവീനർ എ.പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മറ്റി പ്രസിഡണ്ട് കെ.ആർ. ജുബീഷ് അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, കോൺഗ്രസ്സ് പെരുമണ്ണ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് എം.എ പ്രഭാകരൻ, പെരുമണ്ണ ഗ്രാമ പഞ്ചായത്തംഗം ബാലൻ കിഴക്കെ തൊടി , കോൺഗ്രസ് പെരുവയൽ ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി മുജീബ് പുനത്തിൽ, കോൺഗ്രസ് പെരുമണ്ണ മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.രാഘവൻ , ടി.പി ഫൈസൽ, കക്കേറ്റിങ്ങര ബാലകൃഷ്ണൻ , പെരുമണ്ണ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എസ്.എം സേതുമാധവൻ, കോൺസ് 123 -ാം ബൂത്ത് പ്രസിഡണ്ട് പി.പി അഹമ്മദ് കോയ , കോൺഗ്രസ് പെരുമൺപുറ വാർഡ് കമ്മറ്റി വൈസ് പ്രസിഡണ്ട് പി. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.