സാമ്പത്തിക സംവരണ ബിൽ പാസാക്കിയത് അനീതി: യു സി രാമൻ
പന്തീരങ്കാവ് : സാമ്പത്തിക സംവരണ ബിൽ പാസാക്കിയ പിണറായി സർക്കാർ നടപടി സംവരണമെന്ന ആശയത്തിന്റെ അന്തസത്ത തകർക്കുന്നതാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. രാജ്യത്താകമാനം ദളിതർക്കും പിന്നോക്കക്കാർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഒളവണ്ണയിലെ പന്തീരങ്കാവില്‍ നിയോജകമണ്ഡലം ദളിത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും യോഗിയും അടക്കമുള്ള സംഘപരിവാർ ഭരണാധികാരികളും അവരുടെ അനുയായികളും അവരുടെ കുഴലൂത്തുകാരും വ്യാപകമായി ദളിതർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുമ്പോൾ അതേ പാതയിൽ സാമ്പത്തിക സംവരണം പോലുള്ളവയിലൂടെ പരോക്ഷാക്രമണ രീതി ഇടതു മുന്നണി സർക്കാറും സ്വീകരിച്ചിരിക്കുകയാണെന്നും യു സി രാമൻ കുറ്റപ്പെടുത്തി.
എ.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.കെ കോയ, സെക്രട്ടറി സി.മരക്കാരുട്ടി, പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി, ഒളവണ്ണ മേഖല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.പി.എം ബഷീര്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ടി.പി.എം സാദിക്ക്, നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്, പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് ട്രഷറര്‍ മുഹമ്മദലി, മേഖല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജുനൈദ് മൂര്‍ക്കനാട്, അസീസ് ഒളവണ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.ദളിത് ലീഗ് നേതാക്കളായ ഷാജി പുൽക്കുന്ന്, ശങ്കരൻ VK, രവി തെറ്റത്ത്, വാസു കുറ്റിക്കടവ്, വിഷ്ണു ചെറുപ്പ, വിനു വെള്ളിപറമ്പ് എന്നിവർ നേതൃത്വം നൽകി.