എസ്.ഡി.പി.ഐ പെരുവയല്‍ പഞ്ചായത്ത് ഒന്നാം ഘട്ട പ്രഖ്യാപനം
എട്ട് വാര്‍ഡുകളില്‍ മത്സരിക്കും.
പെരുവയല്‍: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വിവേചനമില്ലാത്ത വികസനത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണട ചിഹ്നത്തില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
എസ്.ഡി.പി.ഐ പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ് കെ.പി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇഖബാല്‍.വി.പി, ഷറഫുദ്ദീന്‍, അഹമ്മദ് കുട്ടി, എ.എം.സൈതലവി, അണോറ റിയാസ്, സി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.