Peruvayal News

Peruvayal News

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അപർണ വിശ്വനെയും, അജയി ഗോവിന്ദിനെയും ആർ.സി.സി ഉപഹാരം നൽകി ആദരിച്ചു


നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അപർണ വിശ്വനെയും, അജയി ഗോവിന്ദിനെയും ആർ.സി.സി ഉപഹാരം നൽകി ആദരിച്ചു
പെരുമണ്ണ: നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ ഉന്നത വിജയം നേടിയ വെള്ളായിക്കോട് തെന്നശ്ശേരി കൃഷ്ണാമൃതത്തിൽ വിശ്വംഭരൻ്റെയും സരസ്വതിയുടെയും മകൾ അപർണ വിശ്വൻ, അഴീക്കോട്ട് കേശവൻ നമ്പൂതിരിയുടെയും ഗീതാകുമാരിയുടെയും മകൻ അജയ് ഗോവിന്ദ് എന്നിവരെ ആർ.സി.സി ( രാജീവ്ജി കൾച്ചറൽ സെൻ്റർ) ഉപഹാരം നൽകി ആദരിച്ചു. ആർ.സി.സി ചെയർമാൻ ഹരിദാസ് പെരുമണ്ണ ഉപഹാരം കൈമാറി. രക്ഷാധികാരി എം എ പ്രഭാകരൻ, ജനറൽ കൺവീനർ യു ടി ഫൈസൽ, ട്രഷറർ പുരുഷു മൂപ്പുകണ്ടം, ഭാരവാഹികളായ അശോകന്‍ ചാലില്‍, മമ്മദ് കോയ കൊളാത്തൊടി, മൊയ്തീൻ കൊളാത്തൊടി, അബ്ദുറഹ്മാൻ തറോൽ,   ശ്യാംജിത്ത്, മനോജ് കുഴി കണ്ടത്തില്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live