Peruvayal News

Peruvayal News

കർഷക ദ്രോഹ നിയമം; പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒപ്പുശേഖരണം നടത്തി

കർഷക ദ്രോഹ നിയമം; പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒപ്പുശേഖരണം നടത്തി

പെരുമണ്ണ : കേന്ദ്ര സർക്കാരിൻറെ കർഷകദ്രോഹ നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ പ്രചരണാർത്ഥം പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരുമണ്ണയിൽ ഒപ്പ് ശേഖരണം നടത്തി. 2കോടി  കർഷകർ ഒപ്പിട്ട നിവേദനം സംഘടിപ്പിച്ച് രാഷ്ട്രപതിക്ക് ആയക്കുന്നതിൻ്റെ ഭാഗമായാണ് പെരുമണ്ണയിൽ  പരിപാടി സംഘടിപ്പിച്ചത്. കെപിസിസി നിർവാഹകസമിതി അംഗം  മൊയ്തീൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം എ പ്രഭാകരൻ, ബ്ലോക്ക് സെക്രട്ടറി ഹരിദാസ് പെരുമണ്ണ, വാർഡ് മെമ്പർ ബാലൻ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ കെ കെ, മണ്ഡലം സെക്രട്ടറി ഫൈസൽ, മൊയ്തീൻ തുടങ്ങിയ നിരവധി നേതാക്കൾ  പരിപാടിയിൽ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live