Peruvayal News

Peruvayal News

കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ"യുടെ ഭാഗമായി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി പ്രതിഷേധിച്ചു

വിമൻ ജസ്റ്റിസ് പെൺപോരാട്ട പ്രതിജ്ഞ സംഘടിപ്പിച്ചു
പെരുവയൽ: ബലാത്സംഘത്തെ ആയുധമാക്കുന്ന സംഘി വംശഹത്യ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി വനിതാവിഭാഗം വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച "കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ"യുടെ ഭാഗമായി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങൊളം, പൂവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ് ടൗണുകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി പ്രതിഷേധിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കൺവീനർ ബുഷറ മുണ്ടോട്ട് പൂവ്വാട്ടുപറമ്പിൽ നിർവഹിച്ചു. കുറ്റിക്കാട്ടൂരിൽ സിൻസിലി അഷ്റഫ്, പെരിങ്ങൊളത്ത് സൽമ പെരിങ്ങൊളം, വെള്ളിപറമ്പിൽ ബുഷറ അബദുള്ള  എന്നിവർ പെൺപോരാട്ട പ്രതിജ്ഞ ചൊല്ലി കൊടുത്തു. നജ്മ, സീനത്ത്, മൈമൂന തുടങ്ങിയവർ നേതൃത്വം നൽകി. സ്ത്രീ അതിക്രമങ്ങളെക്കുറിച്ച കൊളാഷ്, മുദ്രാവാക്യം തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്കാരങ്ങളും അനുബന്ധമായി ഉണ്ടായിരുന്നു.
Don't Miss
© all rights reserved and made with by pkv24live