Peruvayal News

Peruvayal News

സ്നേഹവീടൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കരുതല്‍;ആനന്ദക്കണ്ണീര്‍ പൊഴിച്ച് കുടുംബംസ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് കാരശ്ശേരി പഞ്ചായത്തിലെ നിസാറും കുടുംബവും


സ്നേഹവീടൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കരുതല്‍;
ആനന്ദക്കണ്ണീര്‍ പൊഴിച്ച് കുടുംബം

കാരശ്ശേരി: സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് കാരശ്ശേരി പഞ്ചായത്തിലെ നിസാറും കുടുംബവും. ഇതോടെ വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്ന ഇവര്‍ക്ക് തീരാ ദുരിതത്തില്‍ നിന്നും മോചനമായി. വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ച 'വെല്‍ഫെയര്‍ ഹോ'മിന്റെ താക്കോല്‍ കൈമാറ്റം പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി നിര്‍വഹിച്ചു.

മൂന്ന് പെണ്‍മക്കളടങ്ങുന്ന അഞ്ചംഗ കുടുംബം വര്‍ഷങ്ങളായി നാലുസെന്റിലെ അടച്ചുറപ്പില്ലാത്ത കൂരയിലായിരുന്നു താമസം. ഇവര്‍ക്ക് ആനയാംകുന്ന് യൂനിറ്റ് പ്രവര്‍ത്തകര്‍ സുമനസ്സുകളുടെ സഹായ സഹകരണത്തോടെ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയത്.

ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ്  ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യന്‍ മുണ്ടയില്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കോയ,  വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി ലിയാഖത്തലി, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ഷാഹിന വലിയപറമ്പ്, വി മുജീബ്, ഉമ്മര്‍ തോട്ടത്തില്‍, എം.അബ്ദുസലാം, കെ.സി.സി.ഹുസൈന്‍, പിവി യൂസുഫ്, എം.സി ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കലാഭവന്‍ ബാലുവിന്റ ഗാനവിരുന്ന് അരങ്ങേറി.

Don't Miss
© all rights reserved and made with by pkv24live