Peruvayal News

Peruvayal News

ഊർക്കടവ് ശാഖ ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽസംസം ലൈഫ് സാമ്പത്തിക വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു

സംസം ലൈഫ്  സാമ്പത്തിക വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു


ഊർക്കടവ്: ഊർക്കടവ് ശാഖ ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ അതിന്റെ അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് 
സം സം ലൈഫ് എന്ന പേരിൽ ആരംഭിച്ച സാമ്പത്തിക വായ്പാ പദ്ധതി  30/ 10 /2020 വെള്ളിയാഴ്ച രാത്രി സംഘടനാ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ഓൺലൈൻ മീറ്റിങ്ങിൽ കുന്നമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്  ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കെഎംസിസി  പ്രസിഡന്റ് *മാങ്കുടി റസാഖ് സാഹിബിന്റെ അധ്യക്ഷതയിൽ സെക്രട്ടറി എ കെ ഷറഫുദ്ദീന്റെ ഖിറാഹത്തോട് കൂടി ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലാം തറോൽ സ്വാഗതവും വൈസ് പ്രസിഡന്റ്  അലി അക്ബർ സാഹിബ് ആമുഖ ഭാഷണവും ട്രഷറർ  ഷാഫി തായ്‌വാരം നന്ദി പ്രകാശനവും നിർവഹിച്ചു. പതിനേഴാം  വാർഡ് (ഊർക്കടവ്) മുസ്ലിം ലീഗ് കമ്മറ്റി നേതാക്കളായ പി എം അബ്ദുറഹ്മാൻ ഹാജി, ലത്തീഫ് മാസ്റ്റർ,ടി സലാം ഊർക്കടവ് എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ ഫൈസൽ കായലം, അൻവർ ചിറ്റാരിക്കൽ, ഫിറോസ് തറോൽ, മുഷ്ത്താഖ് ഇടത്തിൽ, റാഫി കായലം, കരീം അലുങ്ങൽ, , ലത്തീഫ് കപ്പച്ചാലി, മുനീർ കായലം,ജാഫർ കായലം എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live