Peruvayal News

Peruvayal News

പെരുവയൽ കാർഷിക വിപണന കേന്ദ്രത്തിനായി മുണ്ടക്കൽ പ്രദേശത്ത് നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.


പെരുവയൽ കാർഷിക വിപണ കേന്ദ്രം നാടിന് സമർപ്പിച്ചു     


പെരുവയൽ: പെരുവയൽ കാർഷിക വിപണന കേന്ദ്രത്തിനായി മുണ്ടക്കൽ പ്രദേശത്ത് നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിൻ്റെ വിഹിതമായി 4 ലക്ഷം രൂപയും ഉൾപ്പടെ 29 ലക്ഷം രൂപ ചെലവിലാണ് ഇരുനില കെട്ടിടം പണിപൂർത്തീകരിച്ചത്.പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വൈ.വി.ശാന്ത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റീനമുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം എം.സുഷമ, പെരുവയൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.ഷറഫുദ്ധീൻ,  കൃഷി ഓഫീസർ ദിവ്യ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.മനോഹരൻ, സി.ടി.സുകുമാരൻ എന്നിവർ സംസാരിച്ചു (പടം) പെരുവയൽ കാർഷിക വിപണന കേന്ദ്രത്തിന് മുണ്ടക്കൽ നിർമ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു)

Don't Miss
© all rights reserved and made with by pkv24live