നാറോത്ത് താഴം കണ്ടഞ്ചേരി പള്ളി റോഡ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.അജിത ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: നാറോത്ത് താഴം - കണ്ടഞ്ചേരി പള്ളി റോഡ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി.ബാലൻ നായർ അധ്യക്ഷനായി. 2020-21 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3.20 ലക്ഷം രൂപ ചിലവിട്ട് 107 മീറ്റർ നീളത്തിൽ 10 ഫൂട്ട് വീതിയുള്ള റോഡ് കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചത്.ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ എം.കൃഷ്ണൻകുട്ടി ,കെ.അശോകൻ, അഡ്വ: കെ.ഉമ്മർ, ടി.കെ.എ അസീസ്, കെ.പി.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.